മയ്യിൽ :- തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാനതല കേരളോത്സവം മെഹന്തി മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ റസാന കെ.പി യെ കയരളം ഭാവന സ്പോർട്സ് & ആർട്സ് ക്ലബ്ബ് അനുമോദിച്ചു. കണ്ണൂർ പാർലമെന്റ് LDF സ്ഥാനാർത്ഥിയും സിപിഐഎം നേതാവുമായ എം.വി ജയരാജൻ ഉപഹാരം നൽകി.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ.ചന്ദ്രൻ, സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ, മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി ചന്ദ്രൻ, സിപിഐഎം കയരളം ലോക്കൽ സെക്രട്ടറിയും, മയ്യിൽ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എം.രവി മാസ്റ്റർ, ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൾറഹ്‌മാൻ പാവന്നൂർ തുടങ്ങിയവർ പങ്കെടുത്തു.