തെരുവ്നായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം കൈമാറി കുറ്റ്യാട്ടൂർ പഞ്ചായത്ത്


കുറ്റ്യാട്ടൂർ:-  തെരുവ്നായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് നഷ്ടപരിഹാരതുക കൈമാറി. 3,07,000 രൂപയാണ് കൈമാറിയത്. 2018-ലും തുടർ വർഷങ്ങളിലും ആക്രമണം നേരിടേണ്ടി വന്നവരാണ് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി മുൻപാകെ പരാതി നൽകിയത്. കമ്മിറ്റി നടത്തിയ പരിശോധനയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ചികിത്സയ്ക്ക് ചെലവായ തുകയും പലിശയും ചേർത്ത് നൽകണമെന്ന ഉത്തരവിനെ തുടർന്നാണ് നഷ്ടപരിഹാര തുക കൈമാറിയത്. 

2009- ൽ കുറ്റ്യാട്ടൂർ ബസാറിന് സമീപത്തെ സി.കെ നാരായണിക്ക് പശുതൊഴുത്തിൽ വച്ച് തെരുവ് നായയുടെ ആക്രമണത്തിൽ ചെറുവിരൽ നഷ്‌ടപ്പെട്ടിരുന്നു. ഭർത്താവ് കോക്കാടൻ രാഘവൻ, മകൻ സി.കെ പ്രദീപൻ എന്നിവർക്കും നായയുടെ കടിയേറ്റ് പരുക്കേറ്റിരുന്നു. ഇവരുടെ പരാതിയിൽ നാരായണിക്ക് 1,10,600 രൂപയും ഒൻപത് ശതമാനം പലിശയിനത്തിൽ 72,000 രൂപയും, കോക്കാടൻ രാഘവന് 33,005 രൂപയും അക്കൗണ്ടിലേക്ക് കൈമാറി. മറ്റൊരു സംഭവത്തിൽ പൊന്നാരത്ത് ലീലക്ക് 65,985 രൂപയും എൻ.സി കാഞ്ചനയ്ക്ക് 35,535 രൂപയും കൈമാറി.

Previous Post Next Post