കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖല കൺവെൻഷൻ നടന്നു


മയ്യിൽ :- ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനും ശാസ്ത്രാവബോധം ശക്തിപ്പെടുത്താനും കേരള ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന ആയിരം ശാസ്ത്ര സംവാദ സദസ്സുകൾക്ക് രൂപരേഖയായി. 3 കേന്ദ്രങ്ങളിൽ നടന്ന മേഖലാ കൺവൻഷനുകളാണ് പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. പൊതു ഇടങ്ങളിലും ക്യാമ്പസുകളിലുമാണ് സംവാദങ്ങൾ നടക്കുക. ജില്ലയിൽ 15000 ശാസ്ത്ര പ്രവർത്തകരെ പരിഷത് അംഗങ്ങളായി ചേർക്കും. അവധിക്കാലത്ത് 200 ബാലവേദിയുടെയും യുവസമിതിയുടേയും നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു.

മയ്യലിൽ നടന്ന കൺവൻഷൻ മുൻ പ്രസിഡന്റ് ഒ.എം ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ധന്യാറാം അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി.ടി രാജേഷ്, വി.വി ശ്രീനിവാസൻ, സതീശൻ കസ്തൂരി, കെ.സി പത്മനാഭൻ, എ.ഗോവിന്ദൻ , രമേശൻ കടൂർ, എം.പ്രസാദ് , വി.വി റിനേഷ്, പി.ഹരീഷ്, സി.സുരേഷ് ബാബു എന്നിവർ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു.







Previous Post Next Post