തെരഞ്ഞെടുപ്പ് ഡ്യൂട്ടി ; ഉദ്യോഗസ്ഥരുടെ പ്രതിഫലവും ഭക്ഷണച്ചെലവും നിശ്ചയിച്ച് ഉത്തരവായി


തിരുവനന്തപുരം :- തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പ്രതിഫലവും ഭക്ഷണച്ചെലവും നിശ്ചയിച്ച് ഉത്തരവായി. എല്ലാവർക്കും പ്രതിദിന ഭക്ഷണ അലവൻസ് 250 രൂപയായിരിക്കും. പൊലീസുകാർക്ക് വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിവസങ്ങളിൽ നൽകുന്ന 250 രൂപ ഭക്ഷണച്ചെലവ് പൊലീസ് വകുപ്പിൽ നിന്നു നൽകണം.

മറ്റുള്ളവരുടെ പ്രതിഫലം - പ്രിസൈഡിങ് ഓഫിസർ, കൗണ്ടിങ് സൂപ്പർവൈസർ, റിഹേഴ്‌സൽ ക്ലാസിലെ പരിശീലകർ, പോളിങ് സാമഗ്രികൾ വിതരണം, സ്വീകരിക്കൽ ജോലിയിലുള്ള ജീവനക്കാർ, മൈക്രോ ഒബ്‌സർവർമാർ - 600 രൂപ.

പോളിങ് ഓഫിസർ, കൗണ്ടിങ് അസിസ്‌റ്റന്റ്, റൂട്ട് ഓഫിസേഴ്സ് (2 ദിവസത്തേക്കു മാത്രം), വൈദ്യസഹായ ടീം (2 ദിവസത്തേക്കു മാത്രം), പരിശീലന ക്ലാസുകളിലെ സഹായികൾ, ഇവിഎമ്മിൽ ബാലറ്റ് പേപ്പർ ഘടിപ്പിച്ച് ബാലറ്റ് യൂണിറ്റ് സെറ്റ് ചെയ്യാൻ സഹായിക്കുന്ന ജീവനക്കാർ - 500 രൂപ. ഗ്രൂപ്പ് ഡി ജീവനക്കാർ (പോളിങ് അസിസന്റ്റ് ക്ലാസ് 4)- 400 രൂപ.

Previous Post Next Post