ശങ്കര ദർശനങ്ങൾക്ക് കാലാതീതമായ പ്രസക്തി - അഡ്വ.സജീവ് ജോസഫ് എം.എൽ.എ


കണ്ണൂർ :- ആദിശങ്കരന്റെ ദർശനങ്ങൾക്ക് കാലാതീതമായ പ്രസക്തിയുണ്ടെന്ന് അഡ്വ.സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. കണ്ണൂരിൽ ശ്രീ ശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിവരാത്രി ആഘോഷ പരിപാടിയും ശ്രീ ശങ്കരം സദ്ഭാവന പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശങ്കരാചാര്യരുടെ നമ്മൾ ഒന്നാണ് എന്ന ദർശനത്തിന് വർത്തമാനകാലത്ത് ഏറെ പ്രസക്തിയുണ്ടെന്നും സജീവ് ജോസഫ് പറഞ്ഞു.

 അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മികച്ച വനിത ജനപ്രതിനിധിക്കുള്ള ശ്രീ ശങ്കരം സദ്ഭാവനാ പുരസ്കാരം ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ.വി ഫിലോമിനക്ക് സജീവ് ജോസഫ് സമ്മാനിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ പി.ഇന്ദിര പുരസ്കാര ജേതാവിന് പ്രശസ്തിപത്രം സമ്മാനിച്ചു. ശ്രീ ശങ്കര ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചിത്രകാരി സുലോചന മാഹി പുരസ്കാര ജേതാവിനെ ഷാൾ അണിയിച്ച് ആദരിച്ചു. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ ഷീബാ ലിയോൺ, ബിജെപി നേതാവ് സി രഘുനാഥ്, ലേഖ നമ്പ്യാർ,മഹാത്മ മന്ദിരം പ്രസിഡൻറ് ഇ വി ജി നമ്പ്യാർ, മുൻ കോർപ്പറേഷൻ കൗൺസിലർ ടി കെ വസന്ത, കമലാക്ഷന്‍ മാവില , ഇ പി രത്നാകരൻ ,മധു നമ്പ്യാർ മാതമംഗലം എന്നിവർ സംസാരിച്ചു. ശ്രീ ശങ്കരാ അദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ജനറൽ സെക്രട്ടറി ശിവദാസൻ കരിപ്പാൽ സ്വാഗതവും ട്രഷറർ ഡോ.എം വി മുകുന്ദൻ നന്ദിയും പറഞ്ഞു. കൃഷ്ണഗാഥ ആലാപന മത്സര വിജയികൾക്കും നവരാത്രി നൃത്ത സംഗീതോത്സ വിജയികൾക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.



Previous Post Next Post