മംഗളൂരു - രാമേശ്വരം ട്രെയിനിന് റെയിൽവേ ബോർഡ് അനുമതി


കണ്ണൂർ :- വടക്കേ മലബാറുകാരുടെ മറ്റൊരു കാത്തിരിപ്പിനുകൂടി വിരാമമാകുന്നു. രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. ആഴ്‌ചയിൽ ഒരു സർവീസിനാണ് അനുമതി. ശനിയാഴ്‌ചകളിൽ രാത്രി 7.30ന് മംഗളൂരുവിൽ നിന്നു പുറപ്പെട്ട് ഞായറാഴ്‌ച പകൽ 11.45ന് രാമേശ്വരത്ത് എത്തുന്ന തരത്തിലാണു സമയക്രമം. മടക്കയാത്രയിൽ ഞായറാഴ്ച‌കളിൽ ഉച്ചയ്ക്ക് 2ന് രാമേശ്വരത്തു നിന്നു പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 5.50ന് മംഗളൂരുവിൽ എത്തും.

പൊള്ളാച്ചി, പഴനി വഴിയാണു യാത്ര എന്നതിനാൽ പഴനിയിലേക്കുള്ള തീർഥാടകർക്കും കൊടൈക്കനാലിലേക്കുള്ള വിനോദ സഞ്ചാരികൾക്കും ട്രെയിൻ പ്രയോജനപ്പെടും. എന്നാൽ ആഴ്‌ചയിൽ ഒരു ദിവസം മാത്രമാ 1 ണു സർവീസ് എന്നതിനാൽ ഈ ട്രെയിനിൽ രാമേശ്വരത്ത് എത്തി ക്ഷേത്രദർശനവും മറ്റും നടത്തുന്നവർക്ക് അതേ ട്രെയിനിൽ തിരികെ വരാൻ പ്രയാസമാണ്. ആഴ്‌ചയിൽ 3 സർവീസുകളെങ്കിലും ഉണ്ടായിരുന്നെങ്കിൽ യാത്ര കൂടു തൽ സൗകര്യപ്രദമാകും. രാമേശ്വരത്തു നിന്ന് ഉച്ചയ്ക്ക് 2നു പുറപ്പെടുന്നതിനു പകരം വൈകിട്ട് പുറപ്പെടുന്ന തരത്തിൽ സമയക്രമം പുതുക്കുന്നതും തീർഥാടകർക്കും സഞ്ചാരികൾക്കും ഗുണകരമാകും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടൻഛത്രം, ഡിണ്ടിഗൽ, മധുരൈ, മൻമധുരൈ, രാമനാഥപുരം എന്നിവിടങ്ങളിലാണു സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

കഴിഞ്ഞവർഷം ജൂലൈയിൽ സെക്കന്തരാബാദിൽ ചേർന്ന ടൈംടേബിൾ കമ്മിറ്റി മംഗളൂരു-രാമേശ്വരം ട്രെയിനിന് അനുമതി നൽകിയതായി അന്ന് റെയിൽവേ അമിനിറ്റീസ് കമ്മിറ്റി ചെയർമാനായിരുന്ന പി.കെ കൃഷ്ണദാസ് അറിയിച്ചിരുന്നു. എന്നാൽ, സർവീസ് ആരംഭിക്കുന്നതു നീണ്ടുപോയി. പുതിയ പാമ്പൻ പാലത്തിന്റെ നിർമാണം പൂർത്തിയാകാത്തതാണു തടസ്സമായി റെയിൽവേ ചൂണ്ടിക്കാട്ടിയിരുന്നത്. 535 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ പാമ്പൻ പാലത്തിന്റെ പ്രവൃത്തികൾ മേയ് അവസാനത്തോടെ പൂർത്തിയായേക്കും. അതുവരെ രാമനാഥപുരം വരെ സർവീസ് നടത്തുന്ന തരത്തിൽ ട്രെയിൻഓട്ടം തുടങ്ങുന്ന കാര്യവും റെയിൽവേയുടെ പരിഗണനയിലുണ്ട്.

Previous Post Next Post