ചേലേരി :- വിശുദ്ധ റമളാൻ ആറിന് വർഷംതോറും നടത്തി വരാറുള്ള മക്കി ഷഹീദ് ആണ്ട് നേർച്ച നാളെ മാർച്ച് 17 ഞായറാഴ്ച ചേലേരി കയല വളപ്പ് മക്കി ഷഹീദ് നഗറിൽ നടക്കും.
രാവിലെ 6 മണിക്ക് ഖത്മുൽ ഖുർആൻ, 9 മണിക്ക് കമ്പിൽ മക്കി ശഹിദ് സിയാറത്ത്, ഉച്ചക്ക് 1.30 ന് മങ്കൂസ് ബദർ മൗലീദ്.
ഉച്ചക്ക് 2.30 മുതൽ 3.30 വരെ അന്നദാനവും നടക്കും. സമൂഹ നോമ്പുതുറയോട് കൂടി പരിപാടി സമാപിക്കും.