കൊടുംചൂടിൽ പറവകൾക്ക് കുടിനീരൊരുക്കി കമ്പിൽ അക്ഷര കോളേജ് സാംസ്കാരിക വേദി


കമ്പിൽ :- ജില്ലയിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പക്ഷികൾക്ക് കുടിനീര് ഒരുക്കി കമ്പിൽ അക്ഷര കോളേജിലെ സാംസ്കാരിക വേദി. വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവരുടെ 300 വീടുകളിലാണ് "പറവകൾക്ക് കുടിനീരൊക്കാം" പദ്ധതി നടപ്പിലാക്കുന്നത്.

കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ.കെ ഉഷ , കെ.സുനിഷ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പി.വി ജിൻഷ സ്വാഗതവും, വി.ശ്യാംലി നന്ദിയും പറഞ്ഞു.

Previous Post Next Post