രണ്ടാം വന്ദേഭാരത് സർവീസ് നാളെ മുതൽ മംഗളൂരു വരെ


തിരുവനന്തപുരം :- നാളെ മുതൽ തിരുവനന്തപുരം - കാസർഗോഡ് - തിരുവനന്തപുരം (20632, 20631) രണ്ടാം വന്ദേഭാരത് ട്രെയിൻ സർവീസ് മംഗളൂരു വരെ. ഒട്ടേറെ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം നീട്ടിയ വന്ദേഭാരത് സർവീസും കൊല്ലം- തിരുപ്പതി എക്സ‌്പ്രസ് ട്രെയിൻ സർവീസും ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മംഗളൂരുവിൽ നിന്നു കാസർകോട്ടേക്കാണു വന്ദേഭാരതി ന്റെ ഇന്നത്തെ ഉദ്ഘാടന സർവീസ്. നാളെ മുതലാണ് ഇരുദിശയിലേക്കും പൂർണമായി ഓടിത്തുടങ്ങുക. ഇപ്പോൾ കാസർകോടു നിന്നു രാവിലെ 7ന് തിരിക്കുന്ന കാസർകോട്-തിരുവനന്തപുരം (20631) വന്ദേഭാരത് നാളെ മുതൽ രാവിലെ 6.15നു മംഗളൂരുവിൽ നിന്നു തിരിക്കും. 6.57ന് കാസർകോട്ട് എത്തും. തുടർന്ന് നിലവിലെ സമയപ്രകാരം ഓടും.

Previous Post Next Post