കണ്ണാടിപ്പറമ്പ് :- ദേശസേവാ യു.പി സ്കൂളിന്റെ 145ആം വാർഷികാഘോഷവും സ്കൂളിൽ നിന്ന് വിരമിക്കുന്ന ശ്രീജ ടീച്ചർക്കുള്ള യാത്രയയപ്പും സ്കൂളിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ ഉദ്ഘാടനം MPTA പ്രസിഡന്റ് മെഹറാബി നിർവഹിച്ചു. ചടങ്ങിൽ എം.വി ഗീത, ബിന്ദു.എ, ഹംസ.കെ എന്നിവർ സംസാരിച്ചു.
യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം താഹിറ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ.എൻ, എം.വി ഗീത , ബിന്ദു.എ, പ്രേമാവതി, മാനേജർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. ശ്രീജ.സി മറുമൊഴിയും നടത്തി. വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികൾ അരങ്ങേറി.