പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി ചേലേരിമുക്ക് ടൗണിൽ നൈറ്റ്‌ മാർച്ച്‌ നടത്തി


ചേലേരി :- രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി ചേലേരിമുക്ക് ടൗണിൽ നൈറ്റ്‌ മാർച്ച്‌ നടത്തി. അവസാന ശ്വാസം വരെയും പൗരത്വ നിയമത്തിനെതിരെ പോരാടുമെന്ന് പ്രവർത്തകർ പ്രതിജ്ഞയെടുത്തു.

 വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ എം.വി, നിഷ്ത്താർ, ഹസനുൽ ബന്ന, നിഹാൽ, ഹിഷാം, അഭയ്, മൻപ്രീത്, ഹിസാൻ, എം.കെ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.


Previous Post Next Post