മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ നാച്വറൽ സ്റ്റോൺ പാർക്ക് പാടിക്കുന്ന് വിജയികളായി


മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീസൺ ഒന്ന് ഏകദിന ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പ് രണ്ടാമത് മത്സരത്തിൽ എൺപത് റൺസിന് ഡക്കാൻ അസ്സോസിയേറ്റ്സ് മയ്യിലിനെ പരാജയപ്പെടുത്തി നാച്വറൽ സ്റ്റോൺ പാർക്ക് പാടിക്കുന്ന് വിജയികളായി.

ഫയർ & റസ്ക്യൂ തളിപ്പറമ്പ് സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കടി ഉദ്ഘാടനം ചെയ്തു. എ.കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ മാണിക്കോത്ത്, ബാബു പണ്ണേരി, ഡോ.ജുനൈദ് എസ്.പി തുടങ്ങിയവർ സംസാരിച്ചു. എം.വി അബ്ദുള്ള സ്വാഗതവും രാജു പപ്പാസ് നന്ദിയും പറഞ്ഞു.

Previous Post Next Post