പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം താലപ്പൊലി കളിയാട്ട മഹോത്സവത്തിന് ഇന്ന് തുടക്കം


പാമ്പുരുത്തി :-പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കളിയാട്ട മഹോത്സവം മാർച്ച് 8 മുതൽ 11 വരെ തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം എളയേടത്ത്  ഈശാനൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ നടക്കും  

ഇന്ന് മാർച്ച് 8 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ 4.56 വരെയുള്ള ശുഭമുഹൂർത്തത്തിൽ കാവിൽ കയറൽ. തുടർന്ന് ക്ഷേത്ര ആരുഡസ്ഥാനമായ ഭണ്ഡാരപുരയിൽ നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര .തുടർന്ന് വിവിധ കലാപരിപാടികൾ 

നാളെ മാർച്ച് 9 ശനിയാഴ്ച കുടവെപ്പ്, പുതിയ ഭഗവതിയുടെ കൂടിയാട്ടം പുലർച്ചെ വീരൻ, വീരകാളി, പുതിയ ഭഗവതി, ഭദ്രകാളി എന്നീ തെയ്യക്കോലങ്ങൾ, മാർച്ച് 10 ഞായറാഴ്ച താലപ്പൊലി, മാർച്ച് 11 തിങ്കളാഴ്ച പുലർച്ചെ തീച്ചാമുണ്ഡി എന്നിവ നടക്കും.

Previous Post Next Post