കണ്ണപുരം :- ലോക നാടക ദിനത്തോടനുബന്ധിച്ച് ആർട്ട്സിറ്റ്സ് വെൽഫെയർ അസോസിയേഷൻ ഓഫ് കൾച്ചർ (അവാക്) കണ്ണപുരം - ചെറുകുന്ന് മേഖലാ പ്രവർത്തകർ നാടക ക്യാമ്പിൽ വെച്ച് മുതിർന്ന നാടകനടനും സംവിധായകനുമായ ഹരിദാസ് ചെറുകുന്നിനെ ആദരിച്ചു.
സംസ്ഥാന പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് ഉമേഷ് കുമാർ കണ്ണപുരം അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ജയരാജ് കൃഷ്ണൻ, കൃഷ്ണകുമാർ ഒതയമ്മാടം എന്നിവർ സംസാരിച്ചു.