മൈതാനത്ത് ഉറങ്ങിക്കിടക്കവെ ദേഹത്ത് മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം


കൊല്ലം : മൈതാനത്ത് ഉറങ്ങിക്കിടക്കവെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി രാജീവ് ആണ് മരിച്ചത്. 25 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണനല്ലൂർ മൈതാനത്ത് ഉത്സവപരിപാടികള്‍ നടന്ന് കൊണ്ടിരിക്കെ ക്ഷേത്രമൈതാനത്തിന് പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്.

Previous Post Next Post