പെരുമാച്ചേരി :- കുട്ടികളുടെ ഹിന്ദി പഠന മികവ്പരിപോഷണ പരിപാടിയായ സുരീലി ഹിന്ദിയുടെ ഭാഗമായി സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായി പെരുമാച്ചേരി എ.യു.പി. സ്കൂളിൽ സുരീലി ഹിന്ദി ഉത്സവ് നടത്തി. പി.ടി. എ.പ്രസിഡൻറ് അനിഷ് കെ.യുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ സി.കെ. പ്രീത ഉദ്ഘാടനം ചെയ്തു.
പ്രാധാനാധ്യാപിക പി.വി. റീത . മദർ പി. ടി. എ പ്രസിഡൻ്റ്ഷിജ എ.കെ., കനകമണി.എം. മുഹമ്മദ് കീത്തേടത്ത്, ജയശ്രീ. എ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും പഠനോത്പന്ന പ്രദർശ്ശനവും നടന്നു.