നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി സ്കൂൾ വാർഷികാഘോഷം നടന്നു


നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രം  മാപ്പിള എ.എൽ.പി സ്കൂൾ 80 - മത് വാർഷികാഘോഷം മയ്യിൽ പഞ്ചായത്ത്‌ പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌  എം.അൻസാരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ M.P. അസ്സയ്നാർ സ്കൂൾ മാനേജർ C. H. മൊയ്‌ദീൻ കുട്ടി, തളിപ്പറമ്പ സൗത്ത് B. P. C. ഗോവിന്ദൻ എടാടത്തിൽ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഹെഡ് മിസ്ട്രെസ് വി. സ്മിത ടീച്ചർ സ്വാഗതവും അഞ്ജുഷ ടീച്ചർ നന്ദിയും പറഞ്ഞു.

പരിപാടിയിൽ LSS നേടിയവർക്കും അൽ മാഹിർ അറബി സ്കോളർഷിപ്പ് നേടിയവർക്കും പ്രീമൈമറി സ്റ്റെയിറ്റ് ലെവൽ ടാലൻ്റ് ടെസ്റ്റ് വിജയികൾക്കും മൊമൻ്റൊ വിതരണം ചെയ്തു മെഡലും കേഷ് അവാർഡും നൽകി സബ്ജില്ല കലാ കായിക ശാസ്ത്രോത്സവ പ്രതിഭകൾക്കും സമ്മാനം നൽകി . അഷ്റഫ് , റിജി , ഐശ്യര്യ, ഷിബിത, ജയശ്രീ,മൻസൂർ, സുബൈദ , റുബൈസ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post