ആര്‍മി പബ്ലിക് സ്‌കൂളിന് ബസ് കൈമാറി


കണ്ണൂർ :- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണ്ണൂര്‍ ഡി എസ് സി സെന്ററിലെ ആര്‍മി പബ്ലിക് സ്‌കൂളിന് ബസ്കൈമാറി. സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള ജനറല്‍ മാനേജര്‍ തളച്ചില്‍ ശിവദാസ് ഫ്ളാഗ് ഓഫ് ചെയ്തു. എ പി എസ് സ്റ്റാഫ് ഓഫീസര്‍ കേണല്‍ കൃഷ്ണ നായര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാത്തിമ ബീവി എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ സ്വീകരിച്ചു.

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സി എസ് ആർ ഫണ്ട് ഉപയോഗിച്ചാണ് ബസ് നൽകിയത്. ഡി എസ് സി സെന്റര്‍ എഫ് ഡബ്ല്യു ഒ ഡയറക്ടര്‍ ലീനു സിംഗ് മുഖ്യാതിഥിയായി. സ്റ്റേറ്റ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി സുരേഷ്, റീജിയണല്‍ മാനേജര്‍ വി സിജോയ്, കണ്ണൂര്‍ ബ്രാഞ്ച് മാനേജര്‍ ബോബി ജോസഫ്, ആര്‍മി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിനു ചന്ദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post Next Post