വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം നടത്തി




മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം നടത്തി . നടപ്പന്തൽ സമർപ്പണത്തോടെ ആരംഭിച്ച ഉത്സവ പരിപാടി അവസാനിച്ചത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ തെക്കിനിയേടത്ത് പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് നടപന്തൽ സമർപ്പണം നടത്തി. 

മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട്‌ എം.വി അജിത സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പെരിഞ്ചെല്ലൂർ സംഗീത സഭ സ്ഥാപകനും പരിസ്ഥിതി, വന്യജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠൻ സാംസ്കാരിക പ്രഭാഷണം നടത്തി.  പി.കെ നാരായണൻ അധ്യക്ഷനായി. 

കെ.ബിജു, പി.മോഹനചന്ദ്രൻ, എം.ദാമോദരൻ നമ്പൂതിരി, എ.കെ രാജ്‌മോഹൻ, വി.പി രതി തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. നടപന്തൽ നിർമ്മാണം നടത്തിയ കരാറുകാരൻ  സി.പി ബാബുവിനെ ക്ഷേത്രം തന്ത്രി ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. വിനോദ് കണ്ടക്കൈ സ്വാഗതവും കെ.സി ബിജുമോൻ നന്ദിയും. പറഞ്ഞു.











Previous Post Next Post