യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ഇലക്ഷൻ ക്യാമ്പയ്ന് തുടക്കമായി


കാട്ടാമ്പള്ളി :- യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ഇലക്ഷൻ ക്യാമ്പയ്ൻ യൂത്ത് അലേർട്ട് പ്രോഗാമിന് തുടക്കമായി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വി.കെ മുഹമ്മദലിയുടെ അധ്യക്ഷത വഹിച്ചു. കെ.സുധാകരൻ എം പി മുഖ്യപ്രഭാഷണം നടത്തി.

ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയും വർഗീയതയ്ക്കെതിരെയുമായ യുവജനതയുടെ പ്രതിഷേധമായി ഈ ലോകസഭ തെരഞ്ഞെടുപ്പ് മാറുമെന്നും രാജ്യത്തെ പിന്നോട്ടടിപ്പിച്ച മോദിക്കെതിരെയും ജനങ്ങളിൽ നിന്നകന്ന പിണറായി സർക്കാരിനെതിരെയും യുവജനത യുഡിഎഫ് നെ പിന്തുണക്കണമെന്നും കെ.സുധാകരൻ എം പി പറഞ്ഞു.

യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നസീർ നെല്ലൂർ , കെ.കെ ഷിനാജ്, സലാം പോയനാട്, ബി.കെ അഹമ്മദ്, പി.വി അബ്ദുള്ള മാസ്റ്റർ, സി.പി റഷീദ് , അസ്നാഫ് കാട്ടാമ്പള്ളി, മുഹമ്മദലി നൗഫിർ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ അഷ്ക്കർ കണ്ണാടിപ്പറമ്പ് സ്വാഗതവും അജമൽ മാങ്കടവ് നന്ദിയും പറഞ്ഞു.  

Previous Post Next Post