അടൂർ :- റോഡരികിൽ കിടക്കുമ്പോൾ തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യാൾ മരിച്ചു. മാങ്കൂട്ടം പുത്തൻവീട്ടിൽ ടൈറ്റസ് (52) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കെഎസ്ആർടിസി ജംക്‌ഷനിൽ റോഡരികിൽ അവശനിലയിൽ കിടക്കുന്നതിനിടെയാണ് തെരുവുനായ ആക്രമിച്ചത്.
നാട്ടുകാർ വിവരമറിയിച്ചെത്തിയ പൊലീസ്, ടൈറ്റസിനെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രഥമശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസ് നോക്കിയെങ്കിലും കിട്ടിയില്ല. ആശുപത്രിയിലെ ആംബുലൻസ് ഓട്ടത്തിലായിരുന്നു. ഇതിനിടെ ടൈറ്റസിൻ്റെ നില ഗുരുതരമായി. രാത്രി ഒൻപതരയോടെ മരിച്ചു.