പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ ;കണ്ണൂരിൽ LDF നൈറ്റ്‌ മാർച്ച് നടത്തി

 




കണ്ണൂർ:-പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ കൂറ്റൻ നൈറ്റ് മാർച്ച്. എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ നയിച്ച മാർച്ചിൽ ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുത്തു. പൗരത്വ ഭേദഗതി അറബിക്കടലിൽ എന്ന് പ്രഖ്യാപിച്ച് തീപന്തമേന്തി നടന്ന മാർച്ച് കാൽടെക്സിൽ നിന്ന് തുടങ്ങി മണിക്കൂറുകൾ എടുത്താണ് സിറ്റിയിൽ സമാപിച്ചത്. സ്ഥാനാർത്ഥി എം വി ജയരാജൻ, സിപിഐഎം ജില്ലാ ആക്ടരിംഗ് സെക്രട്ടറി ടിവി രാജേഷ്, ഡിവെഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എൽഡിവൈഎഫ് നേതാക്കളായ എം ഷാജർ, അഫ്സൽ, റനീഷ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post