കൊളച്ചേരി :- NDA കൊളച്ചേരി പഞ്ചായത്ത് ശിൽപശാല നടത്തി. ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഗീത വി.വി , കെ.പി പ്രേമരാജൻ പി.വിവേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി ദേവരാജൻ പി.വി സ്വാഗതവും ബിജു പി.നന്ദിയും പറഞ്ഞു.