തിരുവനന്തപുരം :- പൊറോട്ടയ്ക്ക് 18% ജിഎസ്ടി ചുമത്തരുതെന്ന് കേരള ഹൈക്കോടതി. പൊറോട്ട ബ്രഡിന് സമാനമാണെന്നും , കേവലം അഞ്ച് ശതമാനം നിരക്കില്‍ മാത്രമേ ജിഎസ് ടി ചുമത്താവൂവെന്നുമാണ് ജസ്റ്റിസ് ദിനേഷ് കുമാർ സിംഗ് നിർദേശിച്ചത് .ഗോതമ്പ് പൊറോട്ടയ്ക്കും ഇതേ നിരക്കില്‍ മാത്രമേ നികുതി ഈടാക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.
കൊച്ചി ആസ്ഥാനമായുള്ള മോഡേണ്‍ ഫുഡ് എൻ്റർപ്രൈസാണ് ഇത് സംബന്ധിച്ച ഹർജി നല്‍കിയത് . സ്റ്റേറ്റ് അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ്ങിന്റെയും (എഎആർ) അപ്പലേറ്റ് അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ്ങിന്റെയും (എഎഎആർ) ഉത്തരവ് കോടതി തള്ളി. പിസ്സ, ബ്രെഡ്, ഖക്ര, പ്ലെയിൻ ചപ്പാത്തി അല്ലെങ്കില്‍ റൊട്ടി എന്നിവയ്ക്ക് നിരക്ക് വിജ്ഞാപനം അനുസരിച്ച്, ഇവയ്ക്ക് 5 ശതമാനം ജിഎസ്ടി ബാധകമാണ് അല്ലെങ്കില്‍ അവയും ഒഴിവാക്കാവുന്നതാണ് എന്നും കോടതി വ്യക്തമാക്കി.