കൊളച്ചേരി :- കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠദിന തിരുവപ്പന മഹോത്സവം 4,5,6 തീയതികളിൽ നടക്കും.
ഏപ്രിൽ 4 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ശിങ്കാരിമേളത്തോടുകൂടി കലവറ ഘോഷയാത്ര, ഏപ്രിൽ 5 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ഗണപതി ഹോമം വൈകിട്ട് 6 മണിക്ക് ഊട്ടും വെള്ളാട്ടം, പ്രസാദസദ്യ, ഏപ്രിൽ 6 ശനിയാഴ്ച പുലർച്ചെ തിരുവപ്പന വെള്ളാട്ടം.