രാജ്യത്തെ മരുന്ന് കയറ്റുമതിയിൽ 9.67% വർധന


ന്യൂഡൽഹി :- ഇന്ത്യയിൽ നിന്നുള്ള മരുന്നു കയറ്റുമതി 2023-24 സാമ്പത്തിക വർഷം 9.67% വർധിച്ച് 2.32 ലക്ഷം കോടി രൂപയിലെത്തി. രാജ്യത്തിന്റെ ആകെ കയറ്റുമതിയിൽ 3% ഇടിവു രേഖപ്പെടുത്തിയപ്പോഴാണിത്. 

യു.എസ്, യു.കെ, നെതർലാൻഡ്‌, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കൂടുതൽ കയറ്റുമതി. 2022-23 ൽ ഫാർമസ്യൂട്ടിക്കൽ ഉൽപന്ന കയറ്റുമതി 2.11 ലക്ഷം കോടി രൂപയായിരുന്നു.

Previous Post Next Post