മയ്യിൽ :-മയ്യിൽ വിശ്വകർമ ശ്രീ ചുകന്നമ്മ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 21,22,23 ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും.
ഏപ്രിൽ 21 ഞായർ രാത്രി ഗുരുപൂജ, ഏപ്രിൽ 22 രാവിലെ ക്ഷേത്ര തിരുമുറ്റത്ത് കലവറയിലേക്ക് ദ്രവ്യ സമർപ്പണം, വൈകുന്നേരം 4മണിക്ക് ധർമദൈവം വെള്ളാട്ടം, തുടർന്ന് വിവിധ തെയ്യങ്ങളുടെ തോറ്റം പുറപ്പാട്, രാത്രി 8മണിക്ക് ബാലി വെള്ളാട്ടം, പുലർച്ചെ 3മണി ധർമ ദൈവം, ഗുളിയങ്ക ഭഗവതി, ശാസ്ത്തപ്പൻ, ബാലി, ഗുളികൻ, വിഷ്ണുമൂർത്തി, ചോന്നമ്മ, തായ് പരദേവത എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും. ഏപ്രിൽ 22 രാത്രി 7:30മുതലും 23നു ഉച്ചക്ക് 11:30മുതലും പ്രസാദസദ്യ.