കണ്ണൂര്‍ :- ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസി ഫെഡറേഷന്‍ തയ്യാറാക്കിയ 'നേരിനൊപ്പം' ഷോര്‍ട്ട് ഫിലിമിന്റെ ജില്ലാ തല പ്രകാശനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാര്‍ നിര്‍വ്വഹിച്ചു. പ്രശസ്ത ഗ്രന്ഥകാരന്‍ കൊറ്റിയത്ത് സദാനന്ദന്‍ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് പി.വി ചിന്നന്‍ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി കെ.വി ശശീന്ദ്രന്‍ സ്വാഗതം പറഞ്ഞു. വെള്ളോറ രാജന്‍, സി.രവീന്ദ്രന്‍, വിജയന്‍ നണിയൂര്‍ എന്നിവര്‍ സംസാരിച്ചു.