അശാസ്ത്രീയമായ മാലിന്യ സംസ്കരണം ; കമ്പിലിൽ സ്ഥാപനങ്ങൾക്ക് പിഴ


കമ്പിൽ :- ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നാറാത്ത് പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. മാലിന്യം വേർതിരിക്കാതെ കൂട്ടിയിട്ടതിന് കമ്പിൽ ടൗണിലുള്ള മിനാ ടവറിന് 5000 രൂപയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിന് കമ്പിലിലെ സ്‌മൈൽ ഹൈപ്പർ മാർക്കറ്റ്, ബേക്ക് സ്റ്റോറി എന്നീ സ്ഥാപനങ്ങൾക്ക് 5000 രൂപ വീതവുമാണ് പിഴ ചുമത്തിയത്.  

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി, നിതിൻ വത്സലൻ, നാറാത്ത് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അനുഷ്‌മ.പി എന്നിവർ പങ്കെടുത്തു.





Previous Post Next Post