മുല്ലക്കൊടി :- സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത് ബിആർസിയും മുല്ലക്കൊടി എ.യു.പി സ്കൂളും, അരിമ്പ്ര ഗ്രാമീണ വായനശാലയുമായി ചേർന്ന് ബഡിങ് റൈറ്റേഴ്സ് രചന ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ മെമ്പർ കെ.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുവകവി അഭിലാഷ് കണ്ടക്കൈ രചന ശിൽപ്പശാല നയിച്ചു. MPTA പ്രസിഡന്റ് പി ലത അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ CRC കോഡിനേറ്റർ രേഷ്മ സി കെ, സ്കൂൾ അധ്യാപകരായ ശ്രീകാന്ത് ടി കെ, സുഹൈൽ എം കെ, ഇന്ദുമതി സി കെ, സജിതകുമാരി എം പി, അഞ്ജു. കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ HM സതി കെ.സി സ്വാഗതം പറഞ്ഞു. 40 കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ വായനയും എഴുത്തും എന്ന വിഷയത്തിൽ കുട്ടികൾ സംവദിച്ചു.കുട്ടികൾ വായിച്ച പുസ്‌തകങ്ങളുടെഅവതരണം നടന്നു.കുട്ടികളുടെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കുഞ്ഞു രചനകളിലേക്ക് നയിക്കുന്നതിനുമായി സമഗ്ര ശിക്ഷ കേരളം നടത്തുന്ന പരിപാടിക്ക് വായനശാലകൾ മികച്ച പിന്തുണനൽകി വരുന്നുണ്ട്.