നാളെ മുതൽ വടക്കൻ ജില്ലകളിലും മഴ ശക്ത‌ിപ്പെടാൻ സാധ്യത


തിരുവനന്തപുരം :- തെക്കൻ കേരളത്തിന് ലഭിച്ച വേനൽമഴ നാളെ മുതൽ വടക്കൻ ജില്ലകളിലും ശക്ത‌ിപ്പെടാൻ സാധ്യത. നാളെയും വെള്ളിയാഴ്ചയും സംസ്ഥാനത്ത് പരക്കെ ശക്ത‌മായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിൽ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

നാളെ രാത്രി 11.30 വരെ കേരള തീരത്ത് 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാല ആഞ്ഞടിച്ചേക്കും. അപകട മേഖലകളിൽ നിന്നു മാറി താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് ഇന്നു കനത്ത ചൂടിനെത്തുടർന്ന് 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർഗോഡ്, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.

Previous Post Next Post