ചെറുകുന്ന് :- ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ വിഷുവിളക്കുത്സവത്തിന് തുടക്കംകുറിച്ച് തിരുവത്താഴത്തിനുള്ള അരി അളന്നു. തിരുവത്താഴത്തിനുള്ള അരി അളവ് ചടങ്ങ് ക്ഷേത്രം മേൽശാന്തി കാരഭട്ടതിരി ഇല്ലത്ത് മഹേശ്വരൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്ര സേവാസമിതി ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിലാണ് വെള്ളിയാഴ്ച വൈകിട്ട് അരി അളന്നത്. ശനിയാഴ്ച രാവിലെ ഉഷപൂജയ്ക്ക് ശേഷം കൊടിയേറ്റം നടക്കും. വൈകീട്ട് ആറിന് ഉത്സവം പുറത്തെഴുന്നള്ളും. രാത്രി എട്ടിന് ഉത്സവം എഴുന്നള്ളിപ്പ് മഠത്തിലരയാൽക്കലേക്ക് രാത്രി 10 ന് തിടമ്പ് നൃത്തം.
ഞായറാഴ്ച രാവിലെ 4.39 മുതൽ 5.12 വരെ വിഷുക്കണി. രാവിലെ അഞ്ചിന് ഭജനാമൃതം, രാവിലെ ഏഴിന് വീണക്കച്ചേരി, രാത്രി ഒൻപതിന് നാദലയം ഫ്യൂഷൻ ഗാനമേള തിങ്കളാഴ്ച രാവിലെ എട്ടിന് ഭജൻസ്, രാത്രി ഒൻപതിന് സംഗീതവിരുന്ന്. ചൊവ്വാഴ്ച രാവിലെ എട്ടിന് വീണക്കച്ചേരി, രാത്രി ഒൻപതിന് ഗാനമേള. ബുധനാഴ്ച രാവിലെ എട്ടിന് സംഗീതാർച്ചന, രാത്രി ഒൻപതിന് ഗാനമേള. വ്യാഴാഴ്ച രാവിലെ എട്ടിന് ഭജൻസ്, രാത്രി ഒൻപതിന് ഭരതനാട്യം, സംഗീത വിരുന്ന്. വെള്ളിയാഴ്ച ഉച്ചക്ക് അക്ഷരശ്ലോക സദസ്സ്. രാത്രി ഒൻപതിന് ദശാവതാരം നൃത്തം, ഗാനമേള.