ടൂറിസ്റ്റ് ബസ്സുകളുടെ ടിക്കറ്റ് നിരക്കിൽ സർക്കാർ നിയന്ത്രണം


തിരുവനന്തപുരം :- അന്തർസംസ്ഥാന പാതകളിലെ സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും സർക്കാർ നിയന്ത്രണം വരുന്നു. ഓൺലൈൻ ടിക്കറ്റ് വിൽപ്പന വ്യവസ്ഥ ചെയ്യുന്ന അഗ്രഗേറ്റർ നയം നടപ്പാകുന്നതോടെ കോൺട്രാക്റ്റ് കാരേജ് വാഹനങ്ങളുടെ അടിസ്ഥാന നിരക്കും നിയന്ത്രണത്തിലാകും.

 ആഘോഷകാലങ്ങളിൽ നിരക്കുയരുന്ന രീതിക്ക് അവസാനമാകും. വെബ്സൈറ്റുകൾ, മൊബൈൽ, ആപ്പുകൾ എന്നിവ വഴി ടിക്കറ്റ് വിൽക്കുന്നവർക്കെല്ലാം അഗ്രഗേറ്റർ നയപ്രകാരം ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്.

Previous Post Next Post