സംസ്‌ഥാന സ്പെഷൽ സ്‌കൂൾ കലോത്സവം ; ഗ്രേസ് മാർക്ക് വർധിപ്പിച്ചു


തിരുവനന്തപുരം :- സംസ്‌ഥാന സ്പെഷൽ സ്‌കൂൾ കലോത്സവത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് വർധിപ്പിച്ചു. സംസ്ഥാനത്തിൽ കലോത്സവ ഇനങ്ങളിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 25 മാർക്കും ബി ഗ്രേഡ് ലഭിക്കുന്നവർക്ക് 20 മാർക്കും സി ഗ്രേസ് ലഭിക്കുന്നവർക്ക് 15 മാർക്കും ലഭിക്കും. കഴിഞ്ഞ വർഷം എ ഗ്രേഡിന് 20 മാർക്കും ബി ഗ്രേഡിന് 15 മാർക്കും സി ഗ്രേഡിന് 10 മാർക്കുമായിരുന്നു.

 സംസ്‌ഥാന ബാലശാസ്ത്ര കോൺഗ്രസ്, സർഗോത്സവം വിജയികൾക്കും ഗ്രേസ് മാർക്ക് വർധിപ്പിച്ചു. ഈ അധ്യയന വർഷത്തിൽ സംസ്ഥാന ബാലശാസ്ത്ര കോൺ ഗ്രസിൽ എ ഗ്രേഡിന് 20 മാർക്കും ബി ഗ്രേഡിന് 15 മാർക്കും സി ഗ്രേഡിന് 10 മാർക്കും ലഭിക്കും. കഴിഞ്ഞ വർഷം ആദ്യ 3 സ്ഥാനക്കാർക്ക് 15 മാർക്ക് വീതമാണ് നൽകിയിരുന്നത്. സർഗോത്സവത്തിൽ എ ഗ്രേഡ് ലഭിക്കു ന്നവർക്ക് 15 മാർക്ക് ലഭിക്കും. മുൻ വർഷം ഇത് 13 മാർക്കായിരുന്നു. ബി ഗ്രേഡ് ലഭിക്കുന്നവർക്ക് 10 മാർക്ക് തന്നെ തുടരും. മറ്റു വിഭാഗങ്ങളിൽ കഴിഞ്ഞ തവണ പരിഷ്കരിച്ച ഗ്രേസ് മാർക്ക് തന്നെ തുടരും.

Previous Post Next Post