സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്നു തന്നെ


തിരുവനന്തപുരം :- സംസ്ഥാനത്തു കൊടുംചൂടും ഉഷ്ണതരംഗവും തുടരുന്നതിനിടയിൽ വൈദ്യുതി ഉപയോഗം ഉയർന്നു തന്നെ. മൂന്നാഴ്ചയ്ക്കു ശേഷം ആകെ വൈദ്യുതി ഉപയോഗം വീണ്ടും 11 കോടി യൂണിറ്റ് കടന്നു. ഇന്നലെ 11.01476 കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്.

ഇതിൽ 2.39118 കോടി യൂണിറ്റ് മാത്രമാണ് ഇവിടെ ഉൽപാദിപ്പിച്ചത്. ബാക്കി 8.623 കോടി യൂണിറ്റ് വൈദ്യുതി വാങ്ങിയതാണ്. രാത്രി വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന സമയത്ത് 5563 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്.

Previous Post Next Post