മസ്കത്ത് :-കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു. ധർമടം, മുഴപ്പിലങ്ങാട് വളപ്പിലെ കണ്ടി എസ് ആർ നിവാസിലെ രാജേഷ് (44) ആണ് ഇബ്രയിൽ മരിച്ചത്.
സിനാവിലാണ് രാജേഷ് ജോലി ചെയ്തിരുന്നത്. ശാരീരികാസ്വസ്ഥതയെ തുടർന്ന് വ്യാഴാഴ്ച രാത്രിയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.