മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഇഫ്താർ സംഗമവും സോൺ അഡ്വൈസറി മീറ്റിങ്ങും മയ്യിൽ വ്യാപാരഭവനിൽ നടന്നു. ക്ലബ്ബ് പ്രസിഡണ് ലയൺ പി.കെ. നാരായണന്റെ അദ്ധ്യക്ഷതിയിൽ ഡോ: എസ്. പി ജുനൈദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി.കെ അശ്രഫ് ഹാജി റമദാൻ സന്ദേശം നൽകി. 

ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പി.പി സിദ്ദിഖ് ലയൺ സോൺ ചെയർമാൻ മിധുൻ ചെറിയാണ്ടി. കെ.പി അബ്ദുൾ ഗഫൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ലയൺ ബാബു പണ്ണേരി സ്വാഗതവും ട്രഷറർ ലയൺ രാജീവ് മാണിക്കോത്ത് നന്ദിയും പറഞ്ഞു.



Previous Post Next Post