മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ കണ്ണൂർ താവക്കരയിലെ ഷോറും ഉദ്ഘാടനം ചെയ്തു
കണ്ണൂർ :- മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ നവീകരിച്ച കണ്ണൂർ ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു. ചടങ്ങിൽ , കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഫ് മഠത്തിൽ, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ : ഇന്ദിര കണ്ണൂർ കോർപറേഷൻ എഡ്യൂക്കേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി , മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് , ഇന്ത്യൻ ഓപ്പറേഷൻസ് എം ഡി അഷർ , ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് എ.കെ . കോർപ്പറേറ്റ് ഹെഡ് അബ്ദുൽ ജലീൽ.ആർ , റീജിയണൽ ഹെഡ് സുബൈർ എം.പി , സോണൽ ഹെഡ് ജാസിർ തണ്ടോറ കണ്ണൂർ ഡെപ്യൂട്ടി ഷോറും ഹെഡ് അബൂബക്കർ സിദ്ധീഖ്. പി, മറ്റ് മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.