ദുബായ്:- വിഷുത്തലേന്ന് ദുബായിലെ സൂപ്പർ മാർക്കറ്റുകളിലും പഴം പച്ചക്കറി ചന്തകളിലും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. കടൽ കടന്നെത്തിയ കൊന്നപ്പൂവിന് കിലോയ്ക്ക് 60 ദിർഹം (1400 ഇന്ത്യൻ രൂപ ) ആയിരുന്നു വില.
സദ്യക്ക് വേണ്ടിയുള്ള ഉൽപ്പന്നങ്ങൾ കടകളിൽ നിരന്നിരുന്നു. വീട്ടിൽ സദ്യ ഉണ്ടാക്കാൻ നേരമില്ലാത്തവർക്ക് 33 ദിർഹം മുൻകൂറായി കൊടുത്താൽ സദ്യ വീട്ടിലെത്തും. കുടുംബമായി കഴിയുന്നവർ പരിചയക്കാരായ രണ്ടോ മൂന്നോ കുടുംബങ്ങൾ ഒരു വീട്ടിൽ ഒത്തു ചേർന്ന് സദ്യ ഉണ്ടാക്കുന്നതും ഇവിടത്തെ മറ്റൊരു പതിവാണ്.
പെരുന്നാൾ അവധിയും വെള്ളിയാഴ്ചയ്ക്ക് പകരം യു എ യിൽ വാരാന്ത്യ അവധി ഞായറാഴ്ചയാക്കിയതും കാരണം ഇത്തവണ
കിട്ടിയ നീണ്ട അവധി വിഷു ആഘോഷവും കെങ്കേമമാക്കുകയാണി.