പോസ്റ്റല്‍ ബാലറ്റിന്റെ പരിശോധനയും വിതരണവും നടത്തിപോസ്റ്റല്‍ ബാലറ്റിന്റെ പരിശോധനയും വിതരണവും നടത്തി

 


കണ്ണൂർ :-കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റിന്റെ സൂക്ഷ്മ പരിശോധനയും വിതരണവും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. എഡിഎം കെ നവീന്‍ ബാബുവിന്റെ മേല്‍നേട്ടത്തിലാണ് സൂക്ഷ്മ പരിശോധന നടത്തിയത്. ഏഴു മണ്ഡലത്തിലേക്കായി ആകെ 14800 പോസ്റ്റല്‍ ബാലറ്റുകളാണ് എ ആര്‍ ഒമാര്‍ക്ക് വിതരണം ചെയ്തത്. ഭിന്നശേഷിക്കാര്‍, 85 വയസ്സു കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍, അവശ്യസര്‍വീസ് ആബ്‌സന്റി വോട്ടര്‍മാര്‍ എന്നിവരെ വോട്ട് ചെയ്യിക്കാനുള്ള പോസ്റ്റല്‍ ബാലറ്റുകളാണ് കൈമാറിയത്.


നിയമസഭ മണ്ഡലം, പോസ്റ്റല്‍ ബാലറ്റ് എണ്ണം



തളിപ്പറമ്പ് 2300


ഇരിക്കൂര്‍ 2400


അഴീക്കോട് 1500


കണ്ണൂര്‍ 1600


ധര്‍മടം 2500


മട്ടന്നൂര്‍ 2500


പേരാവൂര്‍ 2000

Previous Post Next Post