ചേലേരി: - കൊളച്ചേരിയിലെ പഴയകാല കോൺഗ്രസ്സ് പ്രവർത്തകനും കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയരക്ടറും കേരളാ ടൈലേർസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ചേലേരി യു.പി.സ്കൂളിന് സമീപം താമസിക്കുന്ന മാവിലാടി പത്മനാഭൻ ( 86) നിര്യാതനായി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എം അനന്തൻ മാസ്റ്ററുടെ ജേഷ്ഠ സഹോദരനാണ്.
ഭാര്യ സി.കമലാക്ഷി.
മക്കൾ: സി.സുരേഷ്കുമാർ, സി.പ്രദീപ്, സി.രാജേഷ്. മരുമകൾ: പി.എം. സരിത.
സഹോദരങ്ങൾ: . അനന്തൻ മാസ്റ്റർ (കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്) പരേതരായ മാധവി, കൃഷ്ണൻ , ഗോവിന്ദൻ , എം.എൻ.ചേലേരി.
ശവസംസ്കാരം ഇന്ന് 05-04-2024 വെള്ളിയാഴ്ച വൈകുന്നേരം 2 മണിക്ക് പയ്യാമ്പലത്ത് നടക്കും.