കട്ടോളി :- കട്ടോളി കനാൽ പാലത്തെ പി.മാധവൻ്റെയും കെ.കെ അജിതയുടേയും മകൾ മന്യയും കോവൂരിലെ രോഹിത്തും തമ്മിലുള്ള വിവാഹവേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി തുക ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പർ കെ.പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കെ.രാമചന്ദ്രൻ ,എം.ജനാർദ്ദനൻ മാസ്റ്റർ, കെ.രാജീവൻ, പി.രമേശൻ, കെ.ഒ സജീവൻ, ഡി.ബിജു, പി.പി വിജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. CPI(M) ചങ്ങലാട്ട് ബ്രാഞ്ച് സെക്രട്ടറി പി.പി സജീവൻ സ്വാഗതം പറഞ്ഞു.