NDA സ്ഥാനാർത്ഥി സി രഘുനാഥ് കൊളച്ചേരി പഞ്ചായത്തിൽ പര്യടനം നടത്തി

 



കൊളച്ചേരി:-കണ്ണൂർ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥ് കൊളച്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. ചേലേരി വൈദ്യർ കണ്ടിയിൽ ചേർന്ന യോഗത്തിൽ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി.ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി പി.വി.ദേവരാജൻ , മഹിളാ മോർച്ച കണ്ണൂർ ജില്ലാ പ്രസിഡണ്ട് റീനാ മനോഹരൻ, സി. ബാബു വാർഡ് മെംബർവി.വി.ഗീത എന്നിവർ പ്രസംഗിച്ചു. എല്ലാവർക്കും നന്ദി അറിയിച്ച് കൊണ്ട് സ്ഥാനർത്ഥി സി.രഘുനാഥ് നടത്തിയ പ്രസംഗത്തിൽ കണ്ണൂരിന്റെ സമഗ്ര വികസനത്തിനായ് ചെയ്യാനുദ്ധേശിക്കുന്ന ബൃഹത്ത് പദ്ധതികൾ വിശദമായ് പറഞ്ഞു.

Previous Post Next Post