വരൾച്ചമൂലം കാർഷിക മേഖലയിൽ നഷ്‌ടം 110 കോടി


തിരുവനന്തപുരം :-വരൾച്ചകൊ ണ്ടുള്ള കൃഷിനാശം വിലയിരുത്താൻ രൂപവത്കരിച്ച ദൗത്യ സംഘത്തിന്റെ വിവിധ ജില്ലകളിലെ സന്ദർശനം പൂർത്തിയായി. രണ്ടുദിവത്തിനകം സംഘ ത്തിന്റെ റിപ്പോർട്ട് കൃഷിമന്ത്രിക്ക് കൈമാറും. രണ്ടുമാസത്തിനിടെയുണ്ടായ കൊടുംചൂടിൽ 110 കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക വിവരം

വിദഗ്‌ധർ അടങ്ങിയ സംഘത്തിന്റെ വിശദമായ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ നഷ്ടം ഇനിയും ഉയരുമോ എന്നകാര്യം അറിയാനാകൂ. വിളനാശവും ഉത്പാദനനഷ്ടവും വിലയിരുത്തി കേന്ദ്രസഹായം തേടാനാണ് ആലോചിക്കുന്നത്. ജലസേചനസ്രോതസ്സുകൾ പൂർണമായും വറ്റിവരണ്ടതോടെ നെല്ല്, വാഴ, പച്ചക്കറി, കുരുമുളക്, കാപ്പി, കൊക്കോ, ഏലം തുടങ്ങിയ പ്രധാന വിളകൾക്കെല്ലാം കടുത്ത നാശനഷ്ടമാണുണ്ടായത്.

Previous Post Next Post