കമ്പിൽ മാപ്പിള ഹൈസ്കൂള്‍ 1989-90 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി


കമ്പില്‍ :- കമ്പിൽ മാപ്പിള ഹൈസ്കൂള്‍ 1989-90 എസ്.എസ്.എല്‍.സി. ബാച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ തിരികെ 90 - 'പെയ്തൊഴിയാതെ' എന്ന പേരിൽ സ്കൂളിൽ വെച്ച് നടന്നു. പ്രധാനാധ്യാപിക പി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് അംഗം ഇ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. 

ചാനൽ അവതാരകൻ നവീൻ പനങ്കാവ് മുഖ്യാതിഥിയായി. കെ.ടി ബഷീര്‍ സ്വാഗതവും കെ.സുരിജ നന്ദിയും പറഞ്ഞു. മരണമടഞ്ഞ പൂര്‍വ വിദ്യാര്‍ഥികളുടെ കുടുംബത്തിന് ധനസഹായ വിതരണവും നടന്നു. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളുടെ വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി.



Previous Post Next Post