പ്ലസ് വൺ പ്രവേശനം ; ട്രയൽ അലോട്മെന്റ് ലഭിച്ചത് 2,44,618 പേർക്ക്




തിരുവനന്തപുരം :- പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് ലഭിച്ചത് 2,44,618 പേർക്ക്. പല ജില്ലകളിലേക്കുള്ളവ അടക്കം 4,65,815 അപേക്ഷകളാണുള്ളത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ആകെ 3,07,344 മെറ്റിറ്റ് സീറ്റുകളുണ്ട്. സംവരണം കൃത്യമായി പരിഗണിച്ചാണ് ആദ്യ ഘട്ട അലോട്മെന്റ് എന്നതിനാൽ ആവശ്യത്തിന് അപേക്ഷകരില്ലാത്ത സംവരണ സീറ്റുകൾ ഒഴിച്ചിട്ടിരിക്കുകയാണ്.

മുഖ്യ ഘട്ടത്തിലെ മൂന്നാം അലോട്മെന്റിലാകും ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്കു മാറ്റുക. അതോടെ കൂടുതൽ പേർക്ക് അലോട്മെന്റ് ലഭിക്കും. കൂടുതൽ അപേക്ഷകരുള്ള ജി ല്ലകൾ ആകെ അപേക്ഷകർ, മെറിറ്റ് സീറ്റ്, അലോട്മെന്റ് ലഭിച്ചവർ എന്ന ക്രമത്തിൽ. മലപ്പുറം- 82,425, 49,664, 36,385, കോഴിക്കോട് - 48,121, 31,151, 23,731, പാലക്കാട്- 45,203, 27,199, 22,565, തൃശ്ശൂർ - 40,276, 26,115, 21,844.

അപേക്ഷകർക്ക് മെയ് 31നു വൈകുന്നേരം 5 മണി വരെ ട്രയൽ അലോട്മെന്റ് പട്ടിക പരിശോധിച്ച് തിരുത്തലുകൾ വരുത്താം. ജൂൺ 5 ന് ആണ് ആദ്യ അലോട്മെന്റ്. സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്കൂളുകളിലെ മാനേജ്‌മെൻ്റ്, കമ്യൂണിറ്റി സീറ്റുകളും അൺ എയ്‌ഡഡ് സ്കൂളുകളിലെ സീറ്റുകളും ഉൾപ്പെടെ 4,33,231 പ്ലസ് വൺ സീറ്റുകളാണുള്ളത്.

Previous Post Next Post