ഭിന്നശേഷിക്കാർക്ക് ഇനി തീവണ്ടികളിൽ റിസർവേഷൻ ക്വാട്ട


ചെന്നൈ :- തീവണ്ടിയിൽ ഭിന്നശേഷിക്കാർക്ക് റെയിൽവേ റിസർവേഷൻ ക്വാട്ടയേർപ്പെടുത്തുന്നു. സ്ലീപ്പർ ക്ലാസിൽ നാല് ബർത്തും, തേർഡ് എ.സി യിൽ നാല് ബർത്തും ക്വാട്ട അനുവദിക്കും.

വന്ദേഭാരതിൽ സി.1, സി.7 കോച്ചുകളിൽ രണ്ട് സീറ്റുവീതം അനുവദിക്കും. 16 കോച്ചുള്ള വന്ദേഭാരതിൽ സി.1, സി.16 കോച്ചുകളിലായി നാല് സീറ്റ് കൂടുതലായി അനുവദിക്കും. റെയിൽവേയിൽ നിന്ന് അനുവദിക്കുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഭിന്നശേഷിക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക്ചെയ്യാം.

Previous Post Next Post