കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ യൂണിറ്റ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് ഏകദിന ഉല്ലാസയാത്ര നടത്തി


മയ്യിൽ :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ യൂണിറ്റ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾ ഏകദിന ഉല്ലാസയാത്ര നടത്തി. വളപട്ടണം പുഴയിൽ നണിശ്ശേരി പാലം മുതൽ വളപട്ടണം പാലം വരെ പുഴയിൽ ചുറ്റിക്കൊണ്ട് റോയൽ ടൂറിസ്സം സൊസൈറ്റിയുടെ ബോട്ടിൽ പ്രകൃതി ഭംഗികൾ ആസ്വദിച്ചും, വിവിധ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചും കൊണ്ടുള്ള യാത്രയിൽ മുപ്പത്തിയേഴുപേർ പങ്കെടുത്തു.

കെ.എസ്.എസ്.പി.യു മയ്യിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.വി യശോദ , യൂണിറ്റ് പ്രസിഡണ്ട് കെ. നാരായണൻ മാസ്റ്റർ, സെക്രട്ടറി എം.പി പ്രകാശ് കുമാർ, വനിതാവേദി ചെയർമാൻ കെ.കെ പത്മാവതി, കൺവീനർ കെ.രതീദേവി, ബ്ലോക്ക് കൺവീനർ കെ.കെ ലളിതകുമാരി എന്നിവർ നേതൃത്വം നൽകി.

                -------

Previous Post Next Post