കൊട്ടിയൂർ വൈശാഖോത്സവം ; മാതൃഭൂമിയുടെ 'ശിവം' സപ്ലിമെന്റ് പ്രകാശനം ചെയ്തു


കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖോത്സവത്തോടനുബന്ധിച്ച് 'മാതൃഭൂമി' പുറത്തിറക്കിയ സപ്ലിമെന്റ് 'ശിവം' പ്രകാശനം ചെയ്തു. അക്കരെ കൊട്ടിയൂരിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി, കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി സുബ്രഹ്മണ്യൻ നായർക്ക് നൽകി പ്രകാശനം നിർവഹിച്ചു.

 മുന്നാക്കസമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ, മലബാർ ദേവസ്വം ബോർഡ് ഏരിയ ചെയർമാൻ ടി.കെ സുധി, ട്രസ്റ്റി എൻ.പ്രശാന്ത്, കൊട്ടിയൂർ പെരുമാൾ സേവാസംഘം സ്ഥാപകൻ കെ.കുഞ്ഞിരാമൻ, പ്രീതാ മുരളി, എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ, കൊട്ടിയൂർ ദേവസ്വം മാനേജർ കെ.നാരായണൻ, മാതൃഭൂമി റീജണൽ മാനേജർ ജഗദീഷ് ജി, സീനിയർ സർക്കുലേഷൻ മാനേജർ പി.എ ഷിനുകുമാർ, അസിസ്റ്റന്റ്റ് മാനേജർ മീഡിയ സൊലൂഷ്യൻസ് പ്രിന്റ് കെ.ധനീഷ്, സബ് എഡിറ്റർ എൻ.വി പ്രമോദ്, മാതൃഭൂമി ഏജന്റ് ടി.എസ് സുനീഷ് തുടങ്ങിയവർ പങ്കെടുത്തു.

കൊട്ടിയൂർ ഐതിഹ്യങ്ങൾ, ഉത്സവ ഓർമ്മക്കുറിപ്പുകൾ, ക്ഷേ ത്രചരിത്രം ഉൾപ്പെടെയുള്ള ലേഖ നങ്ങൾ, വൈശാഖോത്സവ ചിത്രങ്ങൾ എന്നിവയടങ്ങുന്നതാണ് സപ്ലിമെന്റ്. ഇക്കരെ കൊട്ടിയൂരിലേതടക്കം മാതൃഭൂമി ബുക്ക്സ്റ്റാളുകളിൽ 'ശിവം' ലഭ്യമാണ്. ഏജന്റുമാർ മുഖേനയും ലഭിക്കും. വില 30 രൂപ.

Previous Post Next Post