പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ കനത്തമഴയിൽ പള്ളിപ്പറമ്പ്-ചെക്കിക്കുളം റോഡിലെ ജൽജീവൻമിഷന്റെ പൈപ്പിന് കുഴിയെടുത്ത ഭാഗം തകർന്നിരിക്കുകയാണ്. ഈ പ്രദേശത്ത് മാസങ്ങളായി മെറ്റൽ നിരത്തിയെങ്കിലും ഇതുവരെ താറിങ് പണി നടത്തിയില്ല. ഇതുമൂലം കനത്ത മഴയിൽ റോഡിൻ്റെ ഇരുവശവും പല ഭാഗത്തും തകർന്നിരിക്കുകയാണ്. കഴിഞ്ഞദിവസം മഴയിൽ റോഡിലേക്ക് ഒഴുകിവന്ന ചെളിയും മണ്ണും നാട്ടുകാർ ചേർന്ന് നീക്കം ചെയ്തു.
ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ മെറ്റൽ നിരത്തി ടാറിങ് പണി പൂർത്തിയാക്കാതെ നീളുന്നത് ജനങ്ങൾക്ക് ഏറെ ദുരിതമായിരിക്കുകയാണ്. മാസങ്ങളോളമായി ഇതേ അവസ്ഥയിലാണുള്ളത്. പള്ളിപ്പറമ്പ് മുതൽ കൊളച്ചേരി, എ.പി സ്റ്റോർ, ചെക്കിക്കുളം തുടങ്ങിയ ഭാഗങ്ങളിൽ റോഡിന്റെ ഇരുവശവും കുഴിയെടുത്തിട്ടും താറിങ് നടത്താത്തത് കാരണം ജനങ്ങൾ പൊടി തിന്നുകയായായിരുന്നു. കഠിനമായ ചൂടും പൊടിയും മൂലം ജനങ്ങൾക്ക് രോഗങ്ങളും ബാധിച്ചിട്ടുണ്ട്. അധികൃതർ എത്രയും പെട്ടെന്നുതന്നെ ടാറിങ് പണി പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.